കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന സ്രവ ശേഖരണകേന്ദ്രം അടച്ചുപൂട്ടി. കെട്ടിടം അപകടാവസ്ഥയിലാണെന്ന വിദഗ്ധ റിപ്പോർട്ടിനെ തുടർന്നാണ് അധികൃതരുടെ നടപടി. കൂത്തുപറമ്പ് മേഖലയിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലായിരുന്നു താലൂക്ക് ആശുപത്രിയിൽ സ്രവ ശേഖരണ കേന്ദ്രം ആരംഭിച്ചത്. കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലുള്ളവർക്കായിരുന്നു സൗകര്യം. പഴയ കാഷ്വൽറ്റി ബ്ലോക്കിൽ പ്രത്യേക സൗകര്യം ഒരുക്കിയായിരുന്നു കലക്ഷൻ സൻെറർ പ്രവർത്തനം. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനമുണ്ടായ മേഖലകളിലെ നിരവധിപേർക്ക് ആശ്വാസമായിരുന്നു കൂത്തുപറമ്പിലെ സ്രവ ശേഖരണകേന്ദ്രം. ഈ കെട്ടിടത്തിന് സമീപം 11 നിലയിൽ നിർമിക്കുന്ന കെട്ടിടത്തിൻെറ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. ഇതിനെ തുടർന്നാണ് സ്രവ ശേഖരണകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയത്. കൂത്തുപറമ്പ് മേഖലയിൽ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്രവ ശേഖരണകേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.