മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു

ശ്രീകണ്ഠപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം തെളിഞ്ഞതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. ലിജേഷ്, ജില്ല സെക്രട്ടറി സിജോ മറ്റപ്പള്ളി, സി.ടി. അഭിജിത്ത്, വി.കെ. വിജയകുമാർ, കെ.പി. നിഖിൽ, ഷാഫി നിടിയേങ്ങ, കെ. ബിജു, കെ.സി. റോയി, പ്രണവ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.