ഡെങ്കി: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

കണ്ണൂർ: തലശ്ശേരി അഗ്‌നിരക്ഷാസേന യൂനിറ്റിലെ ജീവനക്കാര്‍ക്കിടയില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തി ആരോഗ്യ വകുപ്പ്. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഊർജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, തെര്‍മല്‍ ഫോഗിങ്​ എന്നിവ നടത്തി. ജീവനക്കാര്‍ക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാസാമഗ്രികള്‍, കൊതുകുവല എന്നിവയും വിതരണം ചെയ്തു. ജില്ല സർവെയ്​ലന്‍സ് ഓഫിസര്‍ ഡോ. കെ. മായ, ജില്ല മലേറിയ ഓഫിസര്‍ വി. സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സമീപത്തുള്ള സബ്കലക്ടര്‍ ഓഫിസ്, നിർമിതി കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.