3Photo: kel Aanathara കൊട്ടിയൂർ ആനത്താര പദ്ധതി പ്രദേശത്തെ കുടിയൊഴിഞ്ഞ കർഷകരുടെ തകർന്നടിഞ്ഞ വീടുകളിലൊന്ന് കേളകം: പൊന്നുംവില മോഹിച്ച് ഭൂമി വിട്ടുനൽകിയ 59 കർഷക കുടുംബങ്ങൾ പെരുവഴിയിൽ. കൊട്ടിയൂരിലെ ആനത്താര പദ്ധതിയിൽ കുരുങ്ങിക്കിടക്കുകയാണ് നിരവധി കുടിയേറ്റ കർഷകർ. കോടതി ഉത്തരവുണ്ടായിട്ടും ധനസഹായം തടഞ്ഞ് സർക്കാർ വകുപ്പുകൾ ഇവരെ വട്ടംകറക്കുകയാണ്. വനംവകുപ്പ് നടപ്പാക്കുന്ന ആനത്താര പദ്ധതിക്കുവേണ്ടി വീടും കൃഷിയിടങ്ങളും നൽകിയ കൊട്ടിയൂർ നെല്ലിയോടിയിലെ കർഷക സമൂഹമാണ് പെരുവഴിയിലായത്. സൻെറിന് 1208 രൂപ മാത്രം നൽകി പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെട്ടവരാണ് 10 വർഷത്തോളമായി വാടകവീടുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നത്. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന തലശ്ശേരി കോടതി വിധിക്കെതിരെ അപ്പീൽ നൽകിയും സർക്കാർ കർഷകരെ പ്രതിസന്ധിയിലാക്കി. 2010ലാണ് സർക്കാർ വിജ്ഞാപനമിറക്കി 36 ഹെക്ടർ ഭൂമി ആനത്താര പദ്ധതിയിൽ ഏറ്റെടുത്തത്. പ്രദേശത്തുണ്ടായിരുന്ന 14 വീടുകളുൾപ്പെടെ വിട്ടുനൽകി 59 കർഷകരും കുടുംബങ്ങളും മലയിറങ്ങി. പൊന്നുംവില നൽകി ഭൂമിയേറ്റെടുക്കുമെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, 2012ൽ പണം അനുവദിച്ച് ഓർഡർ വന്നപ്പോൾ സൻെറിന് 1208 രൂപ മാത്രമാണ് നൽകിയത്. ഇതിനെതിരെ കുടിയൊഴിക്കപ്പെട്ട കർഷകർ കോടതിയെ സമീപിച്ചു. 2018ൽ തലശ്ശേരി അഡീഷനൽ സബ് കോടതി, കർഷകർക്ക് മതിയായ വില നൽകാൻ വിധിച്ചു. സ്ഥലത്തെ സൗകര്യങ്ങളനുസരിച്ച് എ,ബി കാറ്റഗറികളായി തിരിച്ച് സൻെറിന് 7500, 9000 എന്നിങ്ങനെ നൽകണമെന്നാണ് ഉത്തരവിട്ടത്. എന്നാൽ, ഈ വിധിക്കെതിരെയാണ് സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. ഹൈകോടതി നിർദേശമനുസരിച്ച് നഷ്ടപരിഹാരത്തിൻെറ 50 ശതമാനം തുക ജില്ല കോടതിയിൽ കെട്ടിവെക്കാത്തതിനാൽ അപ്പീൽ സാധ്യത ഒഴിവായ സാഹചര്യമാണെന്നും പദ്ധതിക്കായി ഒഴിഞ്ഞവർ പറയുന്നു. കുടിയിറങ്ങിയതുമുതൽ വാടകവീട്ടിൽ കഴിയുകയാണ് ആനത്താര പദ്ധതി ആക്ഷൻ കമ്മിറ്റി ചെയർമാൻ വർഗീസ് കുമ്പുക്കൽ ഉൾപ്പെടെ ഭൂരിപക്ഷം കർഷകരും. കഴിഞ്ഞ 10 വർഷമായി കേസിനു പിറകെനടന്ന് ലക്ഷങ്ങൾ ചെലവഴിച്ചു -അദ്ദേഹം പറയുന്നു. കുടിയിറങ്ങിയ എല്ലാവരും ഇവരെപ്പോലെ ദുരിതത്തിലാണ്. കൂടുതലാളുകളും വാടകവീടുകളിലാണ് കഴിയുന്നത്. പദ്ധതി പ്രകാരം അർഹമായ സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ കടക്കെണിയിൽ വഴിയാധാരമായവരെ കൂടുതൽ വിഷമവൃത്തത്തിലാക്കുകയാണ് വനം വകുപ്പും റവന്യൂ വകുപ്പും. ഭൂമി വിട്ടുനൽകിയതിന് സർക്കാർ നൽകേണ്ട പണം കാത്തിരുന്നത് കിട്ടാതെ രോഗബാധിതരായി മരിച്ചവരുടെ പട്ടികയും നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.