പയ്യന്നൂർ: നിരോധിച്ച നോട്ടുകൾക്കു പകരം പുതിയ നോട്ടുകൾ നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ലക്ഷങ്ങൾ നൽകിയതിൻെറ തെളിവുകളാണ് പരിയാരം പൊലീസിന് വീണുകിട്ടിയത്. അപമാനവും നിയമനടപടികളും ഭയന്ന് പരാതി പറയാൻ ഇരകൾ തയാറാവാത്തതിനാൽ യാദൃച്ഛികമായി തട്ടിപ്പ് കേസ് പൊലീസിന് മുന്നിലെത്തുകയായിരുന്നു. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പ് നടത്തിയത്. ഗുരുജി എന്ന് വിളിപ്പേരുള്ള ആളാണ് തട്ടിപ്പ് സംഘത്തിൻെറ തലവന്‍. ഇയാള്‍ക്ക് കേരളത്തിൻെറ പല ഭാഗത്തും ഏജൻറുമാരുണ്ട്. പഴയ നോട്ടുകള്‍ കൈവശമുള്ള സംഘത്തെ ഏജൻറുമാര്‍ കണ്ടെത്തും. വിവരം ലഭിച്ചാല്‍ ഗുരുജിയുടെ സംഘത്തിൽപെട്ടവരെത്തി പഴയ നോട്ടുകള്‍കണ്ട് ബോധ്യപ്പെടണം. ഗുരുജിക്ക് സന്ദേശം ലഭിച്ചുകഴിഞ്ഞാല്‍ ഒരുതുക അയക്കാന്‍ ഇയാൾ നിര്‍ദേശിക്കും. ഒരു കോടി രൂപയുടെ നിരോധിത നോട്ടുണ്ടെങ്കില്‍ 15 ലക്ഷം അയക്കാനാണ് നിര്‍ദേശിക്കുക. പുതിയ കറന്‍സി അയക്കുമ്പോള്‍ കള്ളപ്പണം എന്ന നിലയില്‍ പിടികൂടാതിരിക്കാനാണ് പണം അയക്കാന്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ അയച്ച പണത്തോടൊപ്പം നിരോധിത നോട്ടുകള്‍ക്ക് നിശ്ചയിച്ച വിലയും അടക്കം തിരിച്ചുനല്‍കുമെന്നാണ് ഇടപാടുകാരെ വിശ്വസിപ്പിക്കുക. പണം അയച്ചുകഴിഞ്ഞാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഗുരുജി ഒഴിഞ്ഞുമാറും. ഒടുവിലാണ് തട്ടിപ്പിനിരയായ കാര്യം ഇടപാടുകാര്‍ക്ക് മനസ്സിലാവുക. തട്ടിപ്പിനിരയായ ഒരുസംഘം ഗുരുജിയുടെ സംഘത്തെ പിടികൂടി ആക്രമിച്ച സംഭവമാണ് പുതിയ തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. നിരോധിത നോട്ടുകള്‍ കൈമാറാനുണ്ടെന്ന വിവരം നല്‍കി ഗുരുജിയുടെ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കരുതുന്നു. ഇങ്ങനെ കഴിഞ്ഞദിവസം സന്ധ്യയോടെ ഗോവ വഴി കണ്ണവത്തെത്തിയ ഗുരുജിയുടെ അഞ്ചംഗ സംഘത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീകരമായി മര്‍ദിച്ച് പണവും കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നുവത്രെ. പണവും സ്വര്‍ണമാലകളും എ.ടി.എം കാര്‍ഡും സംഘം കൈക്കലാക്കി. ഭീകരമായി മര്‍ദിച്ച് കണ്ണൂരില്‍ കൊണ്ടുപോയി എ.ടി.എമ്മില്‍നിന്ന് പണം എടുപ്പിച്ചു. തുടര്‍ന്ന് ഇരിങ്ങലിലെ വീട്ടിലേക്ക് ഇവരെ തടങ്കലിലാക്കാന്‍ കൊണ്ടുവന്നു. അതിനിടയില്‍ കാറില്‍നിന്ന് ഒരാള്‍ പുറത്തുചാടി. ഇക്കാര്യം ശ്രദ്ധയിൽപെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുജിയുടെ സംഘത്തെ തടങ്കലിലാക്കിയ ഇരിങ്ങലിലെ വീട് കണ്ടെത്തുകയായിരുന്നു. ഈ വീട്ടില്‍ തടവിലാക്കപ്പെട്ട മൂന്നുപേരെ മോചിപ്പിച്ചു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ രക്ഷപ്പെട്ടതാണോ അതോ അക്രമിസംഘം ഒളിപ്പിച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെയാണ് പിടികൂടിയതെന്ന് സൂചനയുണ്ട്. അക്രമി സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്നാണ് സൂചന. നിരോധിത നോട്ടുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടുതന്നെ തട്ടിപ്പിനിരയായവർ പരാതി നൽകാൻ സാധ്യതയില്ല. ഇത് അന്വേഷണത്തിന് തിരിച്ചടിയാവും. പരാതി നൽകാൻ സാധിക്കാത്തതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമായതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.