കാർ കടയിലേക്ക് പാഞ്ഞുകയറി കടയുടമ മരിച്ചു

പയ്യന്നൂർ: കെ.എസ്.ടി.പി റോഡിൽ മണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരിച്ചു. പാണപ്പുഴ പഴയ പോസ്​റ്റോഫിസിന് സമീപത്തെ ചോമ്പാളൻ മൻസിൽ സി.എം. ശരീഫ്​ (62) ആണ് മരിച്ചത്. തിങ്കളാഴ്​ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മണ്ടൂരിൽ കാർ സ്​പാ സർവിസ് സ്​റ്റേഷൻ നടത്തിവരുകയായിരുന്നു അദ്ദേഹം. പിലാത്തറ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വരുകയായിരുന്ന കാർ എതിർഭാഗത്തെ ഇവരുടെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാറി‍ൻെറ വരവ് കണ്ട് ഓടി രക്ഷപ്പെടവെയാണ് ദുരന്തം. മകൻ ഹസ്സനും ഒരു തൊഴിലാളിയും ഈ സമയംകടയിൽ ഉണ്ടായിരുന്നു. ഇവർ രണ്ടുപേരും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷെരീഫ് കണ്ണൂർ മിംസ് ആശുപത്രിയിലാണ് മരിച്ചത്. കുഞ്ഞിമംഗലത്തെ പരേതരായ ഹസ്സന്‍- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ചില്ലത്ത് സുലൈഖ. മറ്റു മക്കള്‍: സാജിത, സാബിറ, സഫാന. മരുമക്കള്‍: ഷബീര്‍ (പിലാത്തറ), നൂറുദ്ദീന്‍ (കുഞ്ഞിമംഗലം). Obit sherif -RAGHAVAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.