കാടുകയറി പുന്നോൽ പെട്ടിപ്പാലം ദേശീയപാതയോരം

തലശ്ശേരി: തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ പെട്ടിപ്പാലം ദേശീയപാത വഴിയുള്ള യാത്ര ദുർഘടമാകുന്നു. ദേശീയപാതയുടെ റെയിലിനോട് ചേർന്നുള്ള ഭാഗം മാസങ്ങളായി കാടുമൂടിയ നിലയിലാണ്. ഇൗ ഭാഗത്ത് മലിനജലവും കെട്ടിനിൽക്കുന്നുണ്ട്​. ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്നതിനിടയിൽ മലിനജലം ദേഹത്ത്​ തെറിക്കുന്നത് പതിവായി. രാത്രികാലങ്ങളിലാണ് കൂടുതൽ ദുരിതം. മഴയിൽ റോഡരികിൽ മണിക്കൂറുകളോളം വെള്ളം തളംകെട്ടിനിൽക്കും. റോഡ് വീതികൂട്ടിയതിന് ശേഷമാണ് ഇൗ അവസ്ഥയുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് വീതിയായ ശേഷം പരിസരത്തെ ഒാവുചാൽ അടഞ്ഞുപോയി. രാത്രികാലങ്ങളിൽ ഒാവുചാലിന് സമീപത്ത് മാലിന്യം തള്ളുന്നതിനാൽ വെള്ളത്തി‍ൻെറ ഒഴുക്കും തടസ്സപ്പെട്ടു. മാലിന്യം തള്ളുന്നതിനാൽ പെട്ടിപ്പാലത്ത് ഇടക്കിടെ തീപിടിത്തവും ഉണ്ടാകാറുണ്ട്. വെള്ളക്കെട്ട് തടയുന്നതിന് പെട്ടിപ്പാലത്തെ പഴയ റോഡ് വെട്ടിപ്പൊളിക്കാൻ പഞ്ചായത്തും പി.ഡബ്ല്യു.ഡി അധികൃതരും ശ്രമം നടത്തിയിരുന്നു. എന്നാൽ, കെട്ടുറപ്പുള്ളതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് പൊളിക്കാനായില്ല. ശക്തിയായ മഴയിൽ േദശീയപാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മഴക്കാലത്ത് റോഡരികിലെ വെള്ളക്കെട്ട് തടയാൻ നടപടി സ്വീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.