നിലമ്പൂർ: തിരിച്ചു വരുന്ന പ്രവാസികള്‍ക്കായി നഗരസഭ ക്വാറൻറീൻ സൗകര‍്യം ഉൾെപ്പടെ ചെയ്യുന്നില്ലെന്ന എം.എല്‍.എയുടെ ആരോപണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്. നിലമ്പൂരില്‍ ഈ വിഷയമുന്നയിച്ച് നടന്ന പ്രതിഷേധ കൂട്ടായ്മയിലാണ് എം.എല്‍.എ നഗരസഭക്കെതിരെ ആരോപണമുന്നയിച്ചത്. സര്‍ക്കാര്‍ നിർദേശിച്ച പ്രകാരം നിലമ്പൂരില്‍ ഇപ്പോഴും ക്വാറൻറീൻ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. 37 പേര്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇപ്പോഴും ഒമ്പതുപേര്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം നഗരസഭ ചെയ്തുകൊടുക്കുന്നുണ്ട്. ഇതിനു പുറമേ വിവിധ വിഭാഗങ്ങളിലായി 15 കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രവാസികള്‍ കൂടുതലെത്തുന്ന സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.