നഗരസഭക്കെതിരെ പ്രവാസികളുടെ പ്രതിഷേധം

നിലമ്പൂർ: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നഗരസഭ ക്വാറൻറീൻ സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച് നിലമ്പൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ. പി.വി. അന്‍വര്‍ എം.എല്‍.എ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നടപടികളെടുക്കേണ്ട നിലമ്പൂര്‍ നഗരസഭ ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു. ഫിറോസ് മദാരി ചടങ്ങില്‍ അധ‍്യക്ഷത വഹിച്ചു. പി. ദേവാനന്ദ്, ഇ. പത്മാക്ഷന്‍, ഷൗക്കത്ത് തോട്ടക്കര, എന്‍. വേലുക്കുട്ടി, ടി.പി. യൂസഫ്, മാട്ടുമ്മല്‍ സലീം, ടി. ഹരിദാസന്‍, പി. ഗോപാലകൃഷ്ണന്‍, അരുമ ജയകൃഷ്ണന്‍, കമറുന്നീസ, ഹിഫ്‌സു റഹിമാന്‍, സി. വിനോദ് തുടങ്ങിയവര്‍ കൂട്ടായ്മയില്‍ സംസാരിച്ചു. nbr photo-1 നഗരസഭക്കെതിരെ നിലമ്പൂരിൽ കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.