മുക്കം: ലഘു നിക്ഷേപ പദ്ധതികൾ പോസ്റ്റോഫിസുകളുടെ കീഴിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഏജൻറുമാർ മുക്കം പോസ്റ്റോഫിസിന് മുന്നിൽ സമരം നടത്തി. സി .ഐ.ടി യു ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. രോഹിണിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ടി.എ. ഷീജ, സുജാത, കൃഷ്ണകുമാരി, കനകലത എന്നിവർ സംസാരിച്ചു. ദേശീയ സമ്പാദ്യ പദ്ധതി വഴിയുള്ള ലഘു നിക്ഷേപ സമാഹരണം ഏറ്റെടുത്താലുള്ള നേട്ടവും കോട്ടവും ഈ മാസം പത്തിന് മുമ്പ് വിശദമാക്കാൻ കേന്ദ്ര ധനമന്ത്രാലയം തപാൽ വകുപ്പിനോട് നിർദേശിച്ചിരിക്കുകയാണ്. നീക്കം സംസ്ഥാനത്തെ പതിനായിരത്തോളം എണ്ണമുള്ള ഏജൻറുമാരെ ബാധിക്കും. പോസ്റ്റോഫിസിന് കീഴിലാക്കുന്നതോടെ 60 വയസ്സിൽ തന്നെ വിരമിക്കേണ്ടി വരും.ഇതോടെ 40 ശതമാനം ഏജൻറുമാർക്ക് ജോലി നഷ്ടപ്പെടുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.