വിജയത്തിളക്കവുമായി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ

ചക്കാലക്കൽ: കൊടുവള്ളി സബ് ജില്ലയിൽ ഉയർന്ന വിജയശതമാനവുമായി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ . കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തി ഉയർന്ന വിജയശതമാനം നേടിയ സർക്കാർ/,എയ്ഡഡ് മേഖലയിലെ വിദ്യാലയമാണിത്.683 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 679 പേരെയും വിജയിപ്പിച്ചു. 99.4 ശതമാനം വിജയവുമായി സബ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. 78 കുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ്. 39 പേർക്ക് ഒമ്പത് എപ്ലസും 60 പേർക്ക് എട്ട് എപ്ലസും ലഭിച്ചു.വിദ്യാർഥികളെ അനുമോദിച്ചു. 'പുതുക്കിയ ബസ്​ ചാർജ് അപര്യാപ്തം' കൊടുവള്ളി: പുതുക്കിയ ബസ്​ ചാർജ്​ അപര്യാപ്തമെന്ന് ജില്ല ബസ് വ്യവസായ സംരക്ഷണ സമിതി.സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നിശ്ചലമായിട്ട് നാല് മാസമായി. തുച്​ഛമായ വർധന കൊണ്ട് സർവിസ് പുനരാരംഭിക്കാൻ കഴിയില്ല. ഈ വർധന കെ.എസ്.ആർ. ടി .സി. യുടെ ദീർഘദൂര സർവിസുകൾ ലാഭത്തിലാക്കാൻ മാത്രമാണ്. കോവിഡ് കാലത്ത് സബ്സിഡിയോടെ ഡീസൽ അനുവദിക്കുക, റോഡ് നികുതി ഒഴിവാക്കുക, ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. യോഗത്തിൽ ജനറൽ പി.ടി.സി. ഗഫൂർ, സി.മൂസ, സി.ഡി. അഭിലാഷ്, ഒ.എം.അബ്​ദുല്ല, ബിജു കുന്ദമംഗലം ,ബഷീർ, ഷാഫി എരഞ്ഞികോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.