വന്യമൃഗശല്യം: അനാസ്ഥ അവസാനിപ്പിക്കണം

ഈങ്ങാപ്പുഴ: വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലും വനം വകുപ്പി​ൻെറ നിഷ്ക്രിയത്വവും പ്രതികാര മനോഭാവവും അവസാനിപ്പിക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മലപുറം ഡിവിഷൻ അംഗം രാജേഷ് ജോസ്. വെണ്ടേകുംചാൽ സ്വദേശി മുഹമ്മദ് മലപുറം യു.പി.സ്കൂളിന് സമീപം കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷവും അതേ സ്ഥലത്ത് തന്നെയാണ് കാട്ടുപന്നിയുടെ ആക്രമണം ബൈക്ക് യാത്രികർക്കു നേരെയും ഉണ്ടായത്. അക്രമകാരിയായ കാട്ടുപന്നിയെ തുരത്തേണ്ടതിനുപകരം കർഷകനെ കള്ളകേസിൽ കുടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഡി.എഫ്.ഒ തലത്തിൽ അനുമതിപത്രത്തിന്​ കാത്തുനിൽക്കാതെ മലപുറം യു.പി.സ്കൂളിന് സമീപത്തെ തോട്ടങ്ങളിലെ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.