താമരശ്ശേരി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച ചമല്‍ വെണ്ടേക്കുംചാല്‍ മുഹമ്മദലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കുക, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കട്ടിപ്പാറ കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിനുമുന്നില്‍ ധർണ നടത്തി. കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. സെബാസ്റ്റ്യന്‍, രാജുജോണ്‍ തുരുത്തിപ്പള്ളി, നിഷാന്ത് പി. ജോസ്, ജോർജ് കുരിശിങ്കല്‍, പി.സി.എ. റഹീം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.