വളാഞ്ചേരി: നഗരസഭ കൃഷിഭവൻ, കാർഷിക വികസനസമിതി കർഷക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. 11 മാതൃക കർഷകരെ പൊന്നാടയും ഫലവൃക്ഷത്തൈകളും നൽകി ആദരിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ സി.എം. റിയാസ്, മുജീബ് വാലാസി, പറശ്ശേരി അസൈനാർ തുടങ്ങിയവർ സംസാരിച്ചു. വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. വലിയകുന്ന് അങ്ങാടിയിൽനിന്ന് ആരംഭിച്ച കൃഷിദർശൻ വിളംബരജാഥ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് സമാപിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ എന്നിവർ സംസാരിച്ചു. MP VNCY 1 Prof Abd Husain Thangl.jpg ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.