ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ തൃശൂർ: കാർ യാത്രക്കാരിയായ ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതി അറസ്റ്റിൽ. മരത്താക്കര സ്വദേശി പൊന്തേക്കൻ വീട്ടിൽ ആഷിഖിനെയാണ് (27) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് അയ്യന്തോൾ ഉദയനഗറിലായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്തിരുന്ന വനിത ഡോക്ടറെ സ്കൂട്ടറിലെത്തിയ ആഷിഖ് കാർ തടഞ്ഞ് നിർത്തി മുഖത്തും കൈയിലും ഇടിക്കുകയും വസ്ത്രങ്ങൾ വലിച്ച് അപമാനിച്ചെന്നുമാണ് കേസ്. മരത്താക്കര സ്വദേശിയായ ആഷിഖ് ഇപ്പോൾ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപമാണ് താമസം. വെസ്റ്റ് ഐ.എസ്.എച്ച്.ഒ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എൻ. വിജയൻ, ആർ.എസ്. വിനയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രിയ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. --------- tct_chr2-ashiq- ആഷിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.