പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിലെ ടർഫ് മൈതാനം ആഗസ്റ്റ് 21ന് രാവിലെ 11ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്യും. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ടർഫ് മൈതാനം ഒരുക്കിയിരിക്കുന്നത്. പഠനത്തോടൊപ്പം കായിക പ്രതിഭകളെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടർഫ് നിർമിച്ചതെന്ന് ഈശ്വരമംഗലം ന്യൂ യു.പി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പരിശീലനം നൽകും. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളിൽ ഒരുക്കുന്ന ആദ്യത്തെ ടർഫാണിത്. പഠനത്തോടൊപ്പം സൗജന്യ ഫുട്ബാൾ പരിശീലനം നൽകുന്ന ആദ്യ സ്കൂളാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചടങ്ങില്‍ വി. നന്ദകുമാര്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ഈശ്വരമംഗലം ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിർവഹിക്കും. അക്കാദമി ലോഗോ പ്രകാശനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എച്ച്.എം സീന ആന്‍റണി, പി.ടി.എ പ്രസിഡന്‍റ് പി.കെ. ജിൽഷ, വൈസ് പ്രസിഡന്‍റ് മുഹമ്മദ് ബഷീർ, സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ എന്നിവരും സംബന്ധിച്ചു. Photo: MP PNN 2: ഈശ്വരമംഗലം ന്യൂ യു.പി സ്കൂളിൽ ഉദ്ഘാടനത്തിനൊരുങ്ങിയ ടര്‍ഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.