ഗുരുവായൂര്‍: ദേവസ്വം ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഗജദിനം ആഘോഷിക്കും. രാവിലെ എട്ടുമുതല്‍ ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന സംവാദം, ബോധവത്കരണ ശില്‍പശാല, വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന എന്നിവയുണ്ടാകും. രാവിലെ ഒമ്പതിന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ് മുഖ്യാതിഥിയാകും. ആനത്താവളത്തിലെ പ്രായം കൂടിയ പിടിയാന താരയെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.