തൃശൂര്‍: രാമായണ മാസത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തൃശൂര്‍ ചിന്മയ മിഷന്‍ നീരാഞ്ജലി ഹാളില്‍ അർധദിന രാമായണ വിചാരസത്രം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമിതി ജില്ല അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വിചക്ഷണരായ പി. ചിത്രന്‍ നമ്പൂതിരിപ്പാട്, പി.സി. തോമസ് എന്നിവരെ ആദരിക്കും. 'രാമായണം -ഏകതക്ക് മാനവികതക്ക്' എന്ന സന്ദേശവുമായി ഉച്ച രണ്ടു വരെ നടത്തുന്ന വിചാരസത്രത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ്, മാധ്യമ പ്രവര്‍ത്തകന്‍ ദിനേശ് രാജ തൃപ്രയാര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല റിട്ട. പ്രഫ. ഡോ. എം.വി. നടേശന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. രാമായണ മാസത്തോടനുബന്ധിച്ച് സമിതി നടത്തിയ ഉപന്യാസ മത്സരത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല രക്ഷാധികാരി പി.ആര്‍. പ്രഭാകരന്‍, ജില്ല അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍, ഉപാധ്യക്ഷന്‍ വേണാട് വാസുദേവന്‍, സെക്രട്ടറി പി.ആര്‍. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.