ദേശീയ പാതയിൽ രണ്ടിടത്ത് വാഹനാപകടം; നാല് പേർക്ക് പരിക്ക

ദേശീയപാതയിൽ രണ്ടിടത്ത് വാഹനാപകടം; നാലുപേർക്ക് പരിക്ക്​ ചാവക്കാട്: ദേശീയപാതയിൽ രണ്ടിടത്ത് വാഹനാപകടം. നാലുപേർക്ക് പരിക്ക്. ദേശീയപാതയിൽ തിരുവത്ര പുതിയറയിലും മണത്തലയിലുമാണ് അപകടം. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പുതിയറ ശേഖര മെഡിക്കൽസിനു സമീപം സൈക്കിളിൽ ബൈക്കിടിച്ച്​ സൈക്കിൾ യാത്രികരായ തിരുവത്ര തെരുവത്ത് അബ്ദുൽ കലാം (62), ഹസനുൽ ബന്ന (10), ബൈക്ക് യാത്രികനായ കോഴിക്കോട് സ്വദേശിയും എസ്.ബി.ഐ പുന്നയൂർ ശാഖയിലെ ജീവനക്കാരനുമായ ദനൂപ് (29) എന്നിവർക്കാണ് പരി​േക്കറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ സൈക്കിളിൽ കാറിടിച്ചാണ് മണത്തലയിലെ അപകടം. സംഭവത്തിൽ മണത്തല പെരുമ്പിള്ളിശേരി ബാലന് (52) പരിക്കേറ്റു. രണ്ടിടത്തെ അപകടങ്ങളിലും പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.