മുനക്കക്കടവ് മുതൽ ലൈറ്റ് ഹൗസ് വരെ പുലിമുട്ടുകൾ നിർമിക്കും ചാവക്കാട്: കടലാക്രമണ ഭീഷണി നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ അപകട സാധ്യതയെക്കുറിച്ച് വിശദമായി പരിശോധിക്കാനും മന്ത്രിതലത്തിൽ ഉന്നതല യോഗം ചേരാനും എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുെടയും ജനപ്രതിനിധികളുടേയും യോഗത്തിൽ തീരുമാനിച്ചു. ഈ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ തഹസിൽദാർക്ക് നിർദേശം നൽകി. കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശങ്ങൾ ഇറിഗേഷൻ വകുപ്പ് ഹോട്ട് സ്പോട്ട് ആയി വിലയിരുത്തിയ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ റവന്യൂ ഇറിഗേഷൻ-ഫിഷറീസ് വകുപ്പ് മേധാവികൾക്ക് എം.എൽ.എ നിർദേശം നൽകി. മുനക്കക്കടവ് മുതൽ അഞ്ചങ്ങാടി ലൈറ്റ് ഹൗസ് വരെയുള്ള തീരക്കടലിൽ 19 ചെറിയ പുലിമുട്ടുകൾ നിർമിച്ച് കടൽക്ഷോഭം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഹാർബർ എക്സി. എൻജിനീയർ യോഗത്തിൽ പറഞ്ഞു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന താജുദ്ദീൻ, ഇറിേഗഷൻ എക്സ് എൻജിനീയർ ഐ.കെ. മോഹനൻ, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ഗയ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ടി.ടി. ജയന്തി, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD MLA Meeting എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടയും ജനപ്രതിനിധികളുടേയും യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.