പാലക്കാട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാലക്കാട് ആർ.പി.എഫും എക്സൈസും സംയുക്തമായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.300 കിലോ ഹഷീഷ് ഓയിലുമായി യുവാക്കൾ പിടിയിലായി. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരാണ് പിടിയിലായത്. ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 10 പത്തുകോടി വില വരുമെന്ന് ആർ.പി.എഫ് അധികൃതർ പറഞ്ഞു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഹഷീഷ് ഓയിൽ വാങ്ങി ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ച് അവിടെനിന്ന് വിമാനമാർഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദുബൈ എന്നിവിടങ്ങളിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആർ.പി.എഫ് കമാൻഡന്‍റ് ജെതിൻ ബി. രാജ് അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, ഷാജു കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. PKG albin-ആൽബിൻ ഏലിയാസ് PKG aneesh-അനീഷ് കുര്യൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.