നഗരസഭയുടെ രണ്ടുവർഷത്തെ ഒാഡിറ്റ് റിപ്പോർട്ടിൽ ചർച്ച നടത്തി പെരിന്തൽമണ്ണ: നഗരസഭയുടെ രണ്ടുവർഷത്തെ ഒാഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ സംബന്ധിച്ച് ചർച്ച നടത്തി. ഒരേ പദ്ധതി വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയത് ചട്ടവിരുദ്ധവും മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരത്തിൽ 38പ്രവൃത്തിയുണ്ട്. അതേസമയം, രജതജൂബിലി പദ്ധതികളായതിനാലാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയതെന്നും നഗരസഭക്ക് ഇതിന്‍റെ പേരിൽ നഷ്ടമൊന്നും വന്നിട്ടില്ലെന്നുമായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. ഒാഡിറ്റ് വിഭാഗം 41 ചോദ്യങ്ങളുന്നയിച്ചതിൽ ഒാഡിറ്റ് േവളയിൽതന്നെ 29 എണ്ണത്തിന് വിശദീകരണം നൽകി. ബാക്കിയുള്ളവക്ക് അതത് വകുപ്പുകൾ വിശദീകരണം നൽകും. കെട്ടിട നികുതി കൃത്യമായി പിരിച്ചെടുക്കാത്ത കാര്യം പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ അംഗങ്ങളായ പച്ചീരി ഫാറൂഖ്, ജാഫർ പത്തത്ത്, എം.എം. സക്കീർ ഹുസൈൻ, ഭരണപക്ഷത്തുനിന്ന് നഗരസഭ ചെയർമാൻ പി. ഷാജി, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഹനീഫ, അംഗങ്ങളായ കെ. സുബ്രഹ്മണ്യൻ, ഷാഹുൽ ഹമീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ............................ ലേലനിക്ഷേപ സംഗമത്തിന് ചെലവ് 30 ലക്ഷത്തോളം പെരിന്തൽമണ്ണ: മുൻകൂർ ലേല നിക്ഷേപ പദ്ധതിക്ക് 30 ലക്ഷത്തോളം രൂപ ചെലവുവന്നത് സംബന്ധിച്ച ഒാഡിറ്റ് റിപ്പോർട്ട് പരാമർശം ബുധനാഴ്ച നഗരസഭ യോഗത്തിൽ നീണ്ട ചർച്ചകൾക്ക് വഴിയൊരുക്കി. 2019 നവംബർ 20 മുതൽ 25 വരെയും രണ്ടാം ഘട്ടമായി 2020 സെപ്റ്റംബർ 28, 29 തീയതികളിലുമാണ് ലേലം നിക്ഷേപ സംഗമം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 2.5 ലക്ഷം രൂപയും ആദ്യ അഞ്ചുദിവസത്തിന് 7.5 ലക്ഷവും സ്വകാര്യ ഒാഡിറ്റോറിയം ഉപയോഗിച്ച വകയിൽ ചെലവുണ്ട്. അതേസമയം, തുക ചെലവിട്ടത് സംബന്ധിച്ച് സാധൂകരണത്തിന് സർക്കാറിന്‍റെ അനുമതി തേടിയിരിക്കുകയാണെന്നും 1.75 ലക്ഷം രൂപയേ ഇതിനകം നൽകിയിട്ടുള്ളൂവെന്നും നഗരസഭ ചെയർമാൻ യോഗത്തിൽ പറഞ്ഞു. .......................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.