പരിയാപുരത്തെ ലൈഫ് പദ്ധതി ക്രമക്കേട്: ആർ.ഡി.ഒ ഓഫിസ് ധർണ നടത്തി

പരിയാപുരത്തെ ലൈഫ് പദ്ധതി ക്രമക്കേട്: ആർ.ഡി.ഒ ഒാഫിസ് ധർണ പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്തെ ചെങ്കുത്തായ പാരിസ്ഥിതിക ദുർബല പ്രദേശത്ത്‌ അശാസ്ത്രീയ രീതിയിൽ ലൈഫ് ഭവന പദ്ധതി നടപ്പാക്കിയതിൽ വലിയ ക്രമക്കേടുണ്ടെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫ് അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ആർ.ഡി.ഒ ഒാഫിസിനു മുന്നിൽ ധർണ നടത്തി. പരിയാപുരം കിഴക്കേമുക്കിൽ ചെങ്കുത്തായ മലമടക്കിലാണ് 14 വീടുകൾ. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യമായിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചപ്പോൾ പാവപ്പെട്ട ആളുകളെ ഉദ്യോഗസ്ഥരും അന്നത്തെ ഭരണസമിതിക്ക് നേതൃത്വം കൊടുത്തവരും കബളിപ്പിക്കുകയായിരുന്നെന്നും കുറ്റപ്പെടുത്തി. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. സബ് കലക്ടർ ശ്രീധന്യ സുരേഷിന് യു.ഡി.എഫ് നിവേദനം നൽകി. ധർണ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉമർ അറക്കൽ, ബ്ലോക്ക് പ്രസിഡന്‍റ്​ എ.കെ. മുസ്തഫ, പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സഈദ, കെ.എസ്. അനീഷ്, ഹാരിസ് കളത്തിൽ, ടി. ഹരിദാസ്, ഷബീർ കറുമുക്കിൽ, ടി. മുരളീധരൻ, സെലീന താണിയൻ, വാക്കാട്ടിൽ സുനിൽ ബാബു, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് പി.വി. ജോണി എന്നിവർ സംസാരിച്ചു. പടം mcpmna 3 rdo ofees darna അങ്ങാടിപ്പുറം പരിയാപുരം ലൈഫ് പദ്ധതി ക്രമക്കേട് അന്വേഷണമാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ആർ.ഡി.ഒ ഒാഫിസ് ധർണ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.