മേലാറ്റൂർ: പി. കുഞ്ഞാണി മുസ്‌ലിയാർ ഇസ്ലാമിക ധാർമികതയുടെ മാതൃകാ പ്രതീകമായിരുന്നെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെമ്മാണിയോട് ദാറുൽ ഹികം ഇസ്ലാമിക് സെന്ററിൽ നടന്ന കുഞ്ഞാണി മുസ്‌ലിയാർ നാലാം ആണ്ടനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ 10ന് എടപ്പറ്റ മഖ്ബറയിൽ നടന്ന സിറായത്തിന് ഈസ്റ്റ് ജില്ല മജ്ലിസുന്നൂർ അമീർ ഒ.എം.എസ് മുഹമ്മദലി ശിഹാബ് തങ്ങൾ നിസാമി നേതൃത്വം നൽകി. ജാമിഅ നൂരിയ്യ പ്രഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറി അനുസ്മരണ പ്രഭാഷണം നടത്തി. ഇ. മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ, ടി.എച്ച്. ദാരിമി എന്നിവർ സംസാരിച്ചു. ഒ.എം.എസ് താഹ തങ്ങൾ ഫൈസി, എൻ. അബ്ദുല്ല ഫൈസി, സി.ടി. മാനു മുസ്‌ലിയാർ, പി. അബ്ദുൽ കരീം മാസ്റ്റർ എന്നിവർ സംബന്ധിച്ചു. വി.കെ. മുഹമ്മദ് കുട്ടി ഫൈസി സ്വാഗതവും പി.കെ. അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു. പടം mc mltr 2 anusmaranam കുഞ്ഞാണി മുസ്‌ലിയാർ നാലാമത് ആണ്ട് അനുസ്മരണം അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.