കീഴാറ്റൂരിൽ സായാഹ്ന ഒ.പി പുനരാരംഭിക്കണം -ഡി.വൈ.എഫ്.ഐ

കീഴാറ്റൂർ: കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർത്തിവെച്ച സായാഹ്ന ഒ.പി പുനരാരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ കീഴാറ്റൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പനിപോലുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ സായാഹ്ന ഒ.പി നിർത്തിയത് സാധാരണക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ പ്രത്യേക നിർദേശമുണ്ടായിട്ടും ഗ്രാമപഞ്ചായത്ത് അലംഭാവം കാണിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. മേഖല സെക്രട്ടറി എം. സലാഹുദ്ദീൻ, പ്രസിഡന്റ് വി.എസ്. ഷമീഷ്, ജിഷ്ണു എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.