ചാപ്പനങ്ങാടി: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സ്ഥാപകദിനത്തോടനുബന്ധിച്ച് പൊന്മള മണ്ഡലം കമ്മിറ്റി 'യങ് ഇന്ത്യ - യുവസംഗമം' സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല പൂവാടന്‍ അധ്യക്ഷത വഹിച്ചു. 'ഇന്ത്യന്‍ യുവത - ചരിത്രം, വര്‍ത്തമാനം' വിഷയത്തിലുള്ള സെമിനാര്‍, യൂത്ത് കോണ്‍ഗ്രസിന്‍റെ സന്നദ്ധ സേനയായ 'യൂത്ത് കെയര്‍ ബ്രിഗേഡ്' യൂനിറ്റ് രൂപവത്കരണം, വൈവിധ്യ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവരെ ആദരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 'യങ് ഇന്ത്യ - യുവസംഗമം' അനുബന്ധമായി സംഘടിപ്പിച്ചു. യുവസംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിന്‍, യൂത്ത് ലീഗ് ജില്ല ഉപാധ്യക്ഷന്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.ടി. റിയാസ്, മുസ്‍ലിം ജമാഅത്ത് പ്രതിനിധി വി. കുഞ്ഞുമുഹമ്മദ്, എം.എസ്.എം പ്രതിനിധി യാസിര്‍ സ്വലാഹി ചെമ്പ്ര, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. രാജന്‍, പി.ടി. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പടം-mm youth congress dinam യൂത്ത് കോണ്‍ഗ്രസ് പൊന്മള മണ്ഡലം കമ്മിറ്റിയുടെ 'യങ് ഇന്ത്യ - യുവസംഗമം' കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.