ഓഫിസ് ഉദ്ഘാടനം

മലപ്പുറം: കേരള ബില്‍ഡിങ്​ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് മലപ്പുറം മഞ്ചേരി റോഡിലെ പാണ്ടി ബില്‍ഡിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജി. നാടരാജന്‍ അധ്യക്ഷത വഹിച്ചു. --------- 'പ്രതിരോധ കുത്തിവെപ്പ്​ ശക്തിപ്പെടുത്തും' കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ പ്രതിരോധ കുത്തിവെപ്പുകൾ ശക്തിപ്പെടുത്താൻ പ്രസിഡന്‍റ്​ എൻ.കെ. ഹുസൈന്‍റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ആരോഗ്യ വകുപ്പ് സംയുക്ത അവലോകനയോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ഹാലിയ, സ്ഥിരം സമിതി ചെയർമാന്മാരായ കെ.പി. സൈഫുദ്ദീൻ, കെ.പി. സീനത്ത്, വാർഡ് അംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ. നൗറീൻ, സെക്രട്ടറി എം. രാജേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കോടൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സരസ്വതി, സി.ഡി.എസ് പ്രസിഡന്‍റ്​ രസ്ന മുനീർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ തീരെ കുത്തിവെപ്പ് എടുക്കാത്ത 54 പേരും ഭാഗികമായി എടുക്കാത്ത 327 പേരുമുണ്ട്. യോഗ തീരുമാനപ്രകാരം 11ന് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് 15ലെ വീടുകളിൽ ഗൃഹസന്ദർശനം നടത്തി. ബോധവത്കരണവും 12ന് കടുങ്ങൂത്ത് ഇസ്​ലാമിയ മദ്​റസയിൽ കുട്ടികൾക്കായി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.