മമ്പാട്ട്​ യു.ഡി.എഫ് ബോർഡ് യോഗം ബഹിഷ്കരിച്ചു

മമ്പാട്: പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരായ അടിയന്തരപ്രമേയം ചർച്ചക്കെടുക്കാത്തതിനെ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ബോർഡ് യോഗം ബഹിഷ്കരിച്ചു. പ്രസിഡന്‍റിനെതിരെ മുദ്രാവാക‍്യം വിളിച്ചാണ് അംഗങ്ങൾ ബോർഡ് യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയത്. പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്ലക്കാർഡുകളുമേന്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക‍്യം വിളി തുടർന്നു. പഞ്ചായത്ത് ഓഫിസിലെത്തിയ ആളെ അകാരണമായി പ്രസിഡന്‍റ്​ മർദിച്ചത് പദവിക്ക് ചേർന്നതല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത സാഹചര‍്യത്തിൽ പ്രസിഡന്‍റ് തൽസ്ഥാനം രാജിവെക്കണമെന്നും അംഗങ്ങൾ ആവശ‍്യപ്പെട്ടു. ഓഫിസിന് പുറത്ത് നടന്ന യോഗത്തിൽ അഡ്വ. പി. അൻവർ മാസ്റ്റർ, പി.ടി. റസാഖ്, അഷറഫ് ടാണ, മൂർഖൻ റഹീം, വി.ടി. കാസിം, മേഴ്സി ബെന്നി എന്നിവർ സംസാരിച്ചു. Nbr Photo-4 Mambad: അക്രമരാഷ്ട്രീയത്തിനെതിരെ മമ്പാട്​ പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.