ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു

കാളികാവ്: ചോക്കാട് ഗവ. യു.പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്​ . യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡ് നിർമാണം, കൊളാഷ്, പോസ്റ്റർ പ്രദർശനം, സുഡോക്കോ കൊക്കുകളുടെ നിർമാണം, ശാന്തിയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു. അധ്യാപകനായ ജോസഫ് മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി. പുല്ലങ്കോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള യുദ്ധവിരുദ്ധ സന്ദേശറാലിക്ക് സ്വീകരണം സംഘടിപ്പിച്ചു. പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി കോഓഡിനേറ്ററും അധ്യാപകനുമായ ഫിറോസ്, പുല്ലങ്കോട് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ അബ്ദുൽ നാസർ, ചോക്കാട് ഗവ. യു.പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്​ കൺവീനർ കെ.കെ. ഹരിദാസൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ തുടങ്ങിയവർ സംസാരിച്ചു. പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ യുദ്ധവിരുദ്ധ ഗാനങ്ങളും മുദ്രഗീതങ്ങളും കുട്ടികൾക്ക് ആവേശം നൽകി. kkv yudhavvirudha sandesam .jpg: ചോക്കാട് ജി.യു.പി സ്കൂൾ വിദ്യാർഥികൾ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ സന്ദേശപ്രചാരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.