മലപ്പുറം: പട്ടികജാതി വിഭാഗക്കാർക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. അപേക്ഷിക്കാനുള്ള പ്രായപരിധി 60ൽനിന്ന് 70 ആയും, വരുമാന പരിധി 50,000ത്തിൽനിന്ന് ഒരു ലക്ഷമായും ഉയർത്തി. കൂടാതെ 50 വയസ്സിന് മുകളിലുള്ളവരും ലൈഫ് പട്ടികയിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ കീഴിൽ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ച് വാങ്ങുന്ന ഭൂമി ഗുണഭോക്താവ് നേരിൽക്കണ്ട് താൽപര്യപ്പെട്ടതാണെന്നും ഭവനനിർമാണത്തിന് അനുയോജ്യമാണെന്നും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസർ ഉറപ്പുവരുത്തണമെന്നും പുതിയ മാനദണ്ഡങ്ങൾ വ്യക്തമാക്കിയുള്ള ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.