സുരക്ഷഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍; കാൽനടയും വാഹനയാത്രയും ഭീതിയോടെ

കൊണ്ടോട്ടി: മേലങ്ങാടി തയ്യില്‍ പള്ളി ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ ജനരോഷമുയരുന്നു. സുരക്ഷവേലി ഇല്ലാതെ ജനവാസകേന്ദ്രത്തില്‍ നിര്‍മിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കടുത്ത അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളും അടുത്തുള്ള പള്ളിയിലേക്ക് പോകുന്നവരും കടന്നുപോകുന്ന വഴിയിലാണ് ട്രാൻസ്​ഫോര്‍മറുള്ളത്. വൈദ്യുതാഘാതസാധ്യത മുന്‍നിര്‍ത്തി സുരക്ഷസംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും വൈദ്യുതി വകുപ്പില്‍നിന്ന് നടപടിയുണ്ടായിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ജങ്​ഷനിലാണ് ഇത്. അടിയന്തരമായി സുരക്ഷവേലി നിർമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നപക്ഷം ജനകീയ പ്രതിഷേധത്തിനും അരങ്ങൊരുങ്ങുന്നുണ്ട്. me kdy 1 transformer കൊണ്ടോട്ടി മേലങ്ങാടി തയ്യില്‍ പള്ളിക്കടുത്ത് അരക്ഷിതാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ജനകീയസമരത്തിന് നേതൃത്വം നല്‍കും -വെൽഫെയർ പാർട്ടി കൊണ്ടോട്ടി: മേലങ്ങാടി തയ്യില്‍ പള്ളി ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനാസ്ഥ തുടര്‍ന്നാല്‍ ജനകീയസമരത്തിന് നേതൃത്വം നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഡിവിഷന്‍ കൗണ്‍സിലര്‍ അബീന പുതിയറക്കലിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിവേദനം നല്‍കി. മുന്‍ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു, അമ്പലങ്ങാടന്‍ മുഹമ്മദ്, തയ്യില്‍ ബാവ എന്നിവര്‍ സംബന്ധിച്ചു. ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷവേലി സ്ഥാപിക്കുകയോ എതിര്‍വശത്തെ സൗകര്യപ്പെട്ട സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയോ വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മേലങ്ങാടി യൂനിറ്റ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നൗഷാദ് ചുള്ളിയന്‍, സി. മുഹമ്മദലി, പി.പി. മിഖ്​ദാദ്, കെ.പി. മുംതസ്, യൂസുഫ് അമ്പലങ്ങാടന്‍, പി. സിദ്ദീഖ്, പി. ഉമ്മര്‍, അഷ്‌റഫ് ചെമ്പന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.