സ്വാഗതസംഘം രൂപവത്കരിച്ചു

പാണ്ടിക്കാട്: 'സ്വാതന്ത്ര്യത്തിലേക്ക് നിവർന്നുനിൽക്കുക' പ്രമേയത്തിൽ എസ്.വൈ.എസ് ഈസ്റ്റ്‌ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനവും ടീം ഒലീവ് റാലിയും ആഗസ്റ്റ് 15ന് പാണ്ടിക്കാട്ട്​ നടക്കും. സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. പാണ്ടിക്കാട് അൽ അൻസാറിൽ നടന്ന സ്വാഗതസംഘ രൂപവത്​കരണ കൺവെൻഷൻ ജില്ല പ്രസിഡന്‍റ് ഹസൈനാർ സഖാഫി കുട്ടശ്ശേരി ഉദ്​ഘാടനം ചെയ്തു. ഹസൈനാർ ബാഖവി അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ്‌ ഷാഫി, യൂസുഫ് സഅദി പൂങ്ങോട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹസൈനാർ ബാഖവി (ചെയർ), അബ്ദുൽ ലത്തീഫ് സഖാഫി (കൺ), ടി. അബ്ദുൽ നാസർ (ഫിനാൻസ് സെക്ര), യൂസുഫ് സഅദി പൂങ്ങോട് (കോഓഡിനേറ്റർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.