വാഹനങ്ങൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്

. തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അമിത വേഗത്തിലെത്തിയ മിനിലോറി ഇടിച്ചതിനെത്തുടർന്ന്​ നിയന്ത്രണംവിട്ട ഓട്ടോ കാറിൽ ഇടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുടെ മകൻ നൗഷാദിനാണ്​​ (39) പരിക്കേറ്റത്​. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട്​ അഞ്ചോടെയാണ് അപകടമുണ്ടായത്. ഫോട്ടോ :വെന്നിയൂർ കാച്ചടിയിൽ അപകടത്തിൽപെട്ട വാഹനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.