വേങ്ങര: സ്ഥലംമാറി പോവുന്ന കൃഷിവകുപ്പ് എ.ഡി.എ പ്രകാശ് പുത്തൻമഠത്തിലിനും വേങ്ങര കൃഷി ഓഫിസർ എം. മുഹമ്മദ് നജീബിനും വിവിധ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വലിയോറ കാളികടവ് പി.സി.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡന്‍റ് മണ്ണിൽ ബൻസീറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പുളിക്കൽ അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് അംഗങ്ങളായ പി.പി. സഫീർ ബാബു, പറങ്ങോടത്ത് അസീസ്, വാർഡ് മെംബർ വി. യൂസുഫലി, കുറുക്കൻ മുഹമ്മദ്, വേങ്ങര സർവിസ് ബാങ്ക് പ്രസിഡന്‍റ് ഇ.കെ. മുഹമ്മദ് കുട്ടി, പറമ്പിൽ അബ്ദുൽ ഖാദർ, എം.എ. അസീസ്, പൂക്കയിൽ അബ്ദു നാസർ, ശശി കടവത്ത്, ബ്ലോക്ക് സെക്രട്ടറി ഹൈദ്രോസ് പൊട്ടേങ്ങൽ, കുറുക്കൻ ആലസൻ ഹാജി, ഡോ. ബഷീർ, എ.കെ. അബു ഹാജി, പുതിയ കൃഷി ഓഫിസറായി ചുമതലയേറ്റ ജൈസൽ ബാബു, കൃഷി അസിസ്റ്റന്‍റ് വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു. ചെള്ളി ബാവ സ്വാഗതവും വി.കെ. ആയിശാബി നന്ദിയും പറഞ്ഞു. പടം : mt vngr najeeb: വേങ്ങരയിൽനിന്ന് സ്ഥലംമാറി പോവുന്ന കൃഷി ഓഫിസർമാർക്ക് വലിയോറ കാളികടവ് പി.സി.എം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ബ്ലോക്ക് പ്രസിഡന്‍റ് മണ്ണിൽ ബൻസീറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.