റോഡിലെ കുഴിയടക്കാം; അപകടം സംഭവിക്കണം!

കുന്നംകുളം: റോഡിലെ കുഴിയടക്കാൻ വാഹനയാത്രികർ വീണ് അപകടം സംഭവിക്കണമെന്ന അവസ്ഥയാണ്. കുന്നംകുളം-ഗുരുവായൂർ റോഡിലെ ചാട്ടുകുളത്തെ കുഴിയില്‍ വീണ് മധ്യവയസ്കന് ഗുരുതര പരിക്കേറ്റിരുന്നു. കേബിള്‍ ടി.വി ഓപറേറ്റർ കോട്ടപ്പടി നെയ്യന്‍വീട്ടില്‍ ജോഷിയെയാണ് (55) തോളെല്ല് പൊട്ടി അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയത്. റോഡിലെ ഈ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. പ്രധാന റോഡായ ഗുരുവായൂർ റോഡിൽ എണ്ണമറ്റ കുഴികളാണ്. അവ അടക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ആരെങ്കിലും കുഴിയിൽ വീണ് അപകടം സംഭവിച്ച് വിവാദമായാൽ അടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം അപകടം സംഭവിച്ച് മണിക്കുറുകൾക്കുള്ളിൽ കുഴിയടച്ചിരുന്നു. tcckkm 4 കുന്നംകുളം-ഗുരുവായൂർ റോഡിൽ കുഴിയടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.