വളാഞ്ചേരി: കോൺക്രീറ്റ് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യൂ.എസ്.എ) പുത്തനത്താണി മേഖല കൺവെൻഷനും പുതുതായി തിരഞ്ഞെടുത്ത ജില്ല കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും ഇന്ന് (വ്യാഴം) വൈകുന്നേരം ആറ് മണിക്ക് കാടാമ്പുഴ റ്റൂ സ്റ്റാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ അംഗങ്ങളുടെ കുടുംബത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.സി.ഡബ്ലു.എസ്.എ ജില്ലാ പ്രസിഡൻറ് ബാവ പാറോളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ മേഖലാ സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, മേഖലാ വൈസ് പ്രസിഡൻറ് കെ.പി. ഹുസൈൻ, സംസ്ഥാന അഡ്വൈസറി ബോഡ് അംഗം കെ.പി. ഉമ്മർ വളാഞ്ചേരി, കാടാമ്പുഴ യൂണിറ്റ് പ്രസിഡൻറ് മണി കാടാമ്പുഴ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.