ചാവക്കാട്: കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ജാഥകള്‍ക്ക് ചാവക്കാട്ട് സ്വീകരണം നൽകി. 13ന് കൊല്ലത്ത് നടത്തുന്ന മത്സ്യത്തൊഴിലാളി സംഗമത്തിന്റെ പ്രചാരണാർഥം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീര്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നയിക്കുന്ന തെക്കന്‍ മേഖല ജാഥയുമാണ് ചാവക്കാട് സംഗമിച്ചത്. സമാപന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തെക്കന്‍ മേഖല ജാഥയുടെ വൈസ് ക്യാപ്റ്റന്‍ ടി. മനോഹരന്‍, മാനേജര്‍ ക്ലൈനസ് റോസാരിയോ, വടക്കന്‍ മേഖല ജാഥ വൈസ് ക്യാപ്റ്റന്‍ ഐ.കെ. വിഷ്ണുദാസ്, മാനേജര്‍ ഷീല രാജ്കമല്‍, പി.ഐ. ഹാരിസ്, എ.സി. സ്‌നേഹേശ്വരന്‍, ടി.കെ. ഭാസുരാദേവി, നേതാക്കളായ കെ.വി. അബ്ദുൽഖാദര്‍, ടി.ടി. ശിവദാസ്, എ.എസ്. മനോജ്, എ.എച്ച്. അക്ബര്‍, എം.ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, കെ.എം. അലി, പി.പി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: TCC CKD CITU കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജാഥകള്‍ക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണയോഗം സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.