മങ്കട: എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ടൗൺ നവീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. മങ്കട ഹൈസ്കൂൾ മുതൽ പെട്രോൾ പമ്പ് വരെയുള്ള റോഡിന്റെ വശങ്ങളിൽ വഴി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ നടപ്പാതയും മറ്റു നഗര സൗന്ദര്യവത്കരണവും നടപ്പാക്കുന്നത് സംബന്ധിച്ചാണ് എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്‌കർ അലി, ടി. കുഞ്ഞാലി, വാപ്പു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മർ, വാർഡ് അംഗങ്ങളായ അബ്ദുസ്സലാം, അബ്ബാസലി, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ പ്രദീപ് കുമാർ, ഓവർസിയർ മുസാഫിർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.