മഞ്ചേരി: സംസ്ഥാനത്തെ ഇലക്ട്രിക്കല്‍ പ്ലമ്പിങ് മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഇലക്ട്രിക്കല്‍ പ്ലമ്പേഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ജില്ല കൺവെൻഷനും ജില്ല കമ്മിറ്റി രൂപവത്കരണവും സഭഹാളില്‍ നടന്നു. കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എൻജിനീയര്‍ മുഹമ്മദ് അബ്ദുന്നവാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് അജീഷ് ഇടുക്കി, സെക്രട്ടറി രാജേഷ് വര്‍ക്കല എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ അംഗങ്ങള്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണവും നടന്നു. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്‍റെ വികലമായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ നടത്താനും അനധികൃത വയറിങ് നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികൾ: നജാത്ത് കോട്ടക്കൽ (പ്രസി), അലി പാണ്ടിക്കാട് (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.