നാഗസാക്കി ദിനാചരണം

കൊണ്ടോട്ടി: യുദ്ധവിരുദ്ധ സന്ദേശവുമായി ഇ.എം.ഇ.എ സ്കൂളില്‍ നടന്ന ശ്രദ്ധേയമായി. സോഷ്യല്‍ സയന്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടി പ്രധാനാധ്യാപകന്‍ പി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാർഥികള്‍ സുഡോക്കു കൊക്കുകളെ പറത്തി സമാധാന സന്ദേശം നൽകി കൊളാഷ് നിര്‍മാണം, പ്രസംഗ മത്സരം, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവയും നടന്നു. സ്റ്റാഫ് സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍, പി.കെ.എം. ശഹീദ്, എന്‍. മന്‍സൂര്‍, കണ്‍വീനര്‍ അനസ്, സി. ശുഹൈബ്, കെ.എം. ഇസ്മായീല്‍, പി. ഷമീന തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.