മലപ്പുറം: 'സ്വതന്ത്രഭാരതം; മരിക്കരുത്, മരീചികയാകരുത്' പ്രമേയത്തില്‍ സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ മലപ്പുറം കോട്ടക്കുന്ന് മൈതാനിയില്‍ സംഘടിപ്പിക്കുന്ന സംരക്ഷണവലയത്തിന്റെ പ്രചാരണഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ചു. കിഴക്കേത്തല സുന്നി മഹല്‍ ജങ്ഷനില്‍നിന്നാരംഭിച്ച റാലി കോട്ടപ്പടി ചുറ്റി സമാപിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍, സാലിഹ് തങ്ങള്‍ പട്ടര്‍കടവ്, ഫസല്‍ തങ്ങള്‍ മമ്പാട്, സബാഹ് തങ്ങള്‍ തച്ചണ്ണ, ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം തുടങ്ങിയവർ നേതൃത്വം നല്‍കി. photo: mm എസ്.വൈ.എസ് സംരക്ഷണവലയത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറത്ത് നടത്തിയ 'കെ.എം. സീതി സാഹിബ് അസാധാരണ വ്യക്തിത്വം' മലപ്പുറം: കെ.എം. സീതി സാഹിബ് അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി. അഷ്റഫലി. കേരളത്തിൽ ഇന്ന് കാണുന്ന വിദ്യാഭ്യാസപുരോഗതിയുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് സീതി സാഹിബ് എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ മലപ്പുറം മുനിസിപ്പൽതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സി.പി. സാദിഖലി അധ്യക്ഷത വഹിച്ചു. 'അഭിമാനകരമായ അസ്തിത്വം' വിഷയത്തിൽ നസീർ ആക്കോടും 'മുസ്ലിം ലീഗും വിദ്യാഭ്യാസമുന്നേറ്റവും' വിഷയത്തിൽ എം. ഉസ്മാനും സംസാരിച്ചു. സീതി സാഹിബ് അക്കാദമി പാഠശാല മുനിസിപ്പൽ കോഓഡിനേറ്റർ റസാഖ് വാളൻ സ്വാഗതം പറഞ്ഞു. സുബൈർ മൂഴിക്കൽ, മന്നയിൽ അബൂബക്കർ, ഷാഫി കാടേങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.