മാധ്യമപ്രവർത്തകൻ ശ്രീവത്സൻ നിര്യാതനായി

മഞ്ചേരി: 'ദ ഹിന്ദു' മുൻ റെസിഡന്‍റ്​ എഡിറ്ററും സ്പോർട്​സ്​ ജേണലിസ്റ്റുമായിരുന്ന നിലമ്പൂർ 'ശിവശ്രീ'യിൽ ശ്രീവത്സൻ (59) നിര്യാതനായി. 'ഇന്ത്യൻ എക്സ്​പ്രസ്', 'ഡെക്കാൻ ക്രോണിക്കിൾ', 'തെലങ്കാന ടുഡേ' എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളായി മഞ്ചേരിയിലെ ഭാര്യസഹോദരന്‍റെ വീട്ടിൽ ചികിത്സയിലായിരുന്നു. പരേതനായ നിലമ്പൂർ പകിടീരി ശിവദാസ് നായരുടെയും വത്സലയുടെയും മകനാണ്. ഭാര്യ: രമാദേവി (ഓൺലൈൻ എഡിറ്റർ, കാക്​റ്റസ്​ കമ്യൂണിക്കേഷൻ). മകൻ: ദീപക് വത്സൻ (ഹൈദരാബാദ്). സഹോദരി: ശ്രീകല (അധ്യാപിക, മഞ്ചേരി അമൃത വിദ്യാലയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്​ തിരുവില്വാമല ഐവർ മഠത്തിൽ. mji sreevalsan 59 ശ്രീവത്സൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.