ചാവക്കാട്: വ്യക്തിയെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണ് വിദ്യാഭ്യാസമെന്ന് ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി. ഗുരുവായൂർ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ എൻ.കെ. അക്ബർ എം.എൽ.എ സംഘടിപ്പിച്ച 'പ്രതിഭാസംഗമം 2022' പുരസ്കാര സമർപ്പണം യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രസന്ന രണദിവെ, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, വി.സി. ഷാഹിബാൻ, പി.ടി.എ പ്രസിഡന്റ് ബഷീർ മൗലവി, എം.ആർ.ആർ.എം സ്കൂൾ പ്രിൻസിപ്പൽ കെ.ഡി. ഷീബ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ 400ലധികം വരുന്ന വിദ്യാർഥികൾക്ക് പുരസ്കാരം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ഗവ. ഫിഷറീസ് പുത്തൻ കടപ്പുറം, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഏങ്ങണ്ടിയൂർ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ഫോട്ടോ: TCC CKD MLA Education Award ഗുരുവായൂർ മണ്ഡലത്തിലെ 'പ്രതിഭാസംഗമം 2022' പുരസ്കാര സമർപ്പണ ചടങ്ങിൽ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിക്ക് എൻ.കെ. അക്ബർ എം.എൽ.എ നെറ്റിപട്ടം ഉപഹാരമായി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.