മോട്ടോർ മോഷ്ടാവ് അറസ്റ്റിൽ

ചാവക്കാട്: വീടുകളിലെ മോട്ടോർ മോഷ്ടിക്കുന്ന യുവാവ്​ അറസ്റ്റിൽ. തളിക്കുളം തമ്പാൻകടവ് ചെമ്പനാടൻ സുമനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട്, മണത്തല, ഒരുമനയൂർ ഭാഗങ്ങളിൽനിന്ന്​ മോട്ടോർ പമ്പ് മോഷണം പോകുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സുമനെക്കുറിച്ച്​ വിവരം ലഭിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് പരിസരത്തുനിന്നാണ്​ ഇയാൾ അറസ്റ്റിലായത്​. മോട്ടോർ കടത്താൻ ഉപയോഗിക്കുന്ന സ്കൂട്ടറും കസ്റ്റഡിയിലെത്തു. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നാല് മോഷണക്കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സുമനെതിരെ ടൗൺ ഈസ്റ്റ്‌, അന്തിക്കാട്, വാടാനപ്പള്ളി, വലപ്പാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്​. ചാവക്കാട് മാജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുമനെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ, എസ്.ഐ വിജിത്ത്, ജൂനിയർ എസ്.ഐ കണ്ണൻ, സി.പി.ഒമാരായ വിനോദ്, പ്രദീപ്‌, നസൽ, അഖിൽ അർജുൻ, മുജീബ് എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ: TCC CKD Arrest Motor Pumb Bobbery case അറസ്റ്റിലായ സുമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.