ലോറി വീട്ടിലേക്ക് പാഞ്ഞുകയറി

മുളങ്കുന്നത്തുകാവ്: ടോറസ് അപകടം. തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ മുളങ്കുന്നത്തുകാവ് കോഞ്ചേരിയിലാണ് അപകടം. പുതുക്കാട് സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ചെറുതുരുത്തി സ്വദേശി റിയാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പയ്യപ്പാട്ട് വീട്ടിൽ അഡ്വ. പി.എസ്. ജനാർദനൻ - ഡോ. ജോളി ദമ്പതികളുടെ വീട്ടിലേക്കാണ് ലോറി ഓടിക്കയറിയത്. വീട്ടുമതിലും ഗേറ്റും ഇടിച്ച് തകർത്തു. കാർപോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാട്​ സംഭവിച്ചു. വീടിന്​ മുന്നിലെ റോഡിന്റെ ഒരുവശം കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി പൊളിച്ചത്​ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പടം: അപകടത്തിൽപ്പെട്ട ടോറസ് ലോറി TCT.mgkavu.konchery.Toras.20220805-WA0049.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.