കെ.ജി. മോഹൻദാസ് അനുസ്മരണം

കരുളായി: മനുഷ്യാവകാശ പ്രവർത്തകനും നിലമ്പൂരിന്റെ സാമൂഹിക-സാംസ്കാരിക, പരിസ്ഥിതി രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന കെ.ജി. മോഹൻദാസിന്റെ 33ാം ചരമവാർഷിക ദിനത്തിൽ കരുളായിൽ നാസ്കോ ക്ലബ് അനുസ്മരണം സംഘടിപ്പിച്ചു. ടി.പി. ഹൈദർഅലി ഉദ്ഘാടനം ചെയ്തു. ഷാജി വാണിയപ്പുര അധ്യക്ഷത വഹിച്ചു. പി.സി. സലിൽ കുമാർ, പി.കെ. ശ്രീകുമാർ മാസ്റ്റർ, കെ. അരുൺകുമാർ, ജയപ്രകാശ് നിലമ്പൂർ, കാസിം കോട്ടയിൽ, കെ. ഹരിദാസ്, ടി.കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.