കുതിരാനിൽ വാഹനാപകടം: ഗതാഗതം തടസ്സപ്പെട്ടു

കുതിരാന്‍: തുരങ്കമുഖത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ലോറി ഇടിച്ചു. ബാറ്ററി കയറ്റി തൃശൂര്‍ ഭാഗത്തേക്ക് വന്ന മിനി ലോറിയാണ്​ ഇടിച്ചത്​. ബാറ്ററികള്‍ റോഡില്‍ തെറിച്ച് ചിതറിയതോടെ കുറച്ച് നേരത്തേക്ക്​ ഗതാഗതം തടസ്സപ്പെട്ടു. ഇതെല്ലാം മാറ്റിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്​. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മിനി ലോറിക്ക് സാരമായ കേട്​ പറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.