പ്രതിഷേധ സംഗമവും പ്രകടനവും

കരുവാരകുണ്ട്: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ ഉത്തരവിനെതിരെ എൻ.ആർ.ഇ.ജി.എസ് (സി.ഐ.ടി.യു) പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.കെ. സജാദ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. അസ്മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, ലോക്കൽ സെക്രട്ടറി കെ.കെ. ജയിംസ്, ഷൈലജ, ഇ. കുഞ്ഞാണി എന്നിവർ സംസാരിച്ചു. കിഴക്കെത്തലയിൽ നടന്ന പ്രകടനത്തിന് ടി.എച്ച്. അസ്മ, റഷീദ് പാന്ത്ര എന്നിവർ നേതൃത്വം നൽകി. mn krkd NREGS : തൊഴിലുറപ്പ് തൊഴിലാളി പ്രതിഷേധസംഗമം എ.കെ. സജാദ് ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.