വില്ലേജ് ഓഫിസറുടെ മരണം: വകുപ്പ് തല അന്വേഷണം നടത്തണം - എസ്.ഇ.യു

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫിസർ വിപിൻദാസ് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തണമെന്ന്​ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിലെ അമിത ജോലിഭാരവും എച്ച്.ആർ.എം.എസ് ഓൺലൈൻ സ്ഥലംമാറ്റത്തിലെ അശാസ്ത്രീയത, മതിയായ ഓഫിസ് സ്റ്റാഫിന്റെ ദൗർലഭ്യം, അനാവശ്യമായ ജോലിക്രമീകരണങ്ങൾ മുതലായവയും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അന്വേഷണ വിധേയമാക്കണം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഭാരിച്ച ചുമതലകൾ ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്ന സർക്കാർ നയത്തിന്‍റെ ഇരയാണ് ഉദ്യോഗസ്ഥനെന്നും എസ്.ഇ.യു അഭി​പ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വി.പി. സമീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ലക്ഷ്മണൻ, എൻ.കെ. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.