കെ.എം. ബഷീറിനെ മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു

മലപ്പുറം: ഐ.എ.എസ് ഉ​േദ്യാഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിന്‍റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്‍റെ മൂന്നാം ചരമവാര്‍ഷികത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ബഷീറിന്‍റെ സഹോദരന്‍ കെ.എം. ഉമ്മര്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീറിന്‍റെ മരണം മുതല്‍ ഇക്കാലം വരെ കേരളത്തിലെ മാധ്യമസമൂഹം തന്‍റെ കുടുംബത്തിന് നല്‍കിയ പിന്തുണ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തെളിവുകള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് പ്രതിയെന്നതിനാല്‍ കേസിന്‍റെ വിചാരണ വേളയിലും പൊതുസമൂഹത്തിന്‍റെ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്​ ക്ലബ് പ്രസിഡന്‍റ്​ വിമല്‍ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. രാജീവ്, അബ്​ദുൽ റഊഫ്​, മുജീബ് പുള്ളിച്ചോല, വി. അജയകുമാര്‍, കെ.പി.ഒ. റഹ്മത്തുല്ല, ഐ. സമീല്‍, ഷഹബാസ് വെള്ളില, സിദ്ദീഖ് കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ:m3ma1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.